തല്‍സമയ ഇടപാടുകളുമായി ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ ആപ്പ്

Posted on: August 3, 2019

കൊച്ചി: ഗ്രാമീണ മേഖലയിലെ വന്‍ കുതിച്ചു ചാട്ടത്തിന്റെ പിന്‍ബലത്തോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഈ വര്‍ഷം 62.7 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്. പണം കൈമാറ്റവും ബില്‍ അടക്കലും ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഒരൊറ്റ ക്ലിക്കിലൂടെ ഓണ്‍ലൈനായി നടത്തുന്നവരുടെ എണ്ണത്തിലും വന്‍ കുതിച്ചു ചാട്ടമായിരിക്കും ഇതു വഴിയുണ്ടാകുക. ഈ പ്രവണതയ്ക്ക് ശക്തി നല്‍കിക്കൊണ്ട് ലളിതവും വേഗത്തിലുള്ളതുമായ ബാങ്കിംഗ്  സേവനങ്ങള്‍ അവതരിപ്പിക്കാനാണ് ഐസിഐസിഐ  ബാങ്ക് മൊബൈല്‍ ബാങ്കിംഗ്  ആപ്പിലൂടെ ശ്രമിക്കുന്നത്. ഇരുന്നൂറിലേറെ സേവനങ്ങളുള്ള ഐമൊബൈല്‍ ആപ്പിലൂടെ ചെയ്യാനാവുന്ന പ്രധാനപ്പെട്ട ചില സേവനങ്ങള്‍ പരിശോധിക്കാം.

ഇന്‍സ്റ്റാ പേഴ്സണല്‍ വായ്പ

ഏതാനും സെക്കന്റുകള്‍ കൊണ്ട് മുന്‍കൂട്ടി അംഗീകരിച്ചിട്ടുള്ള വ്യക്തിഗത വായ്പകള്‍ നേടുവാന്‍ ഉപഭോക്താക്കളെ പര്യാപ്തരാക്കുന്നതാണ് ഇന്‍സ്റ്റാ പി.എല്‍.

ഇന്‍സ്റ്റാ ക്രെഡിറ്റ് കാര്‍ഡ്

പൂര്‍ണമായും ഡിജിറ്റലും കടലാസ് രഹിതവുമായ രീതിയില്‍ സേവിംഗ്‌സ്  ബാങ്ക് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ഇന്ത്യന്‍ ബാങ്കിംഗ്  രംഗത്തെ ഇത്തരത്തിലുള്ള ആദ്യ സേവനമാണ് ഇന്‍സ്റ്റാ ക്രെഡിറ്റ് കാര്‍ഡ്. മുന്‍ യോഗ്യതയുള്ള ഉപഭോക്താക്കള്‍ക്ക് തല്‍സമയം ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ലഭിക്കും. ഇവര്‍ക്ക് കാര്‍ഡ് കയ്യില്‍ കിട്ടുന്നതിനു മുന്നേ തന്നെ ഓണ്‍ലൈനായി ഷോപ്പിംഗ്  ആരംഭിക്കാനാവും. മുന്‍കൂട്ടി പരിശോധിച്ചിട്ടുള്ള ബ്യൂറോ സ്‌ക്കോറുകളുടെ അടിസ്ഥാനത്തില്‍ നാലു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഈ കാര്‍ഡുകള്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും ലഭിക്കും.

ഇന്‍സ്റ്റാ സേവിംഗ്‌സ്  അക്കൗണ്ട്

ബാങ്കിന്റെ പുതിയ ഉപഭോക്താക്കള്‍ക്ക് ഐമൊബൈല്‍ ആപ് ഉപയോഗിച്ച് തല്‍സമയം സേവിംഗ്‌സ്  അക്കൗണ്ട് ആരംഭിക്കാനാവും. ആധാര്‍ അധിഷ്ഠിത കെ.വൈ.സി. വെരിഫിക്കേഷന്‍ പ്രക്രിയയ്ക്കു ശേഷം ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഈ അക്കൗണ്ട് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാവും. ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് സേവിംഗ്‌സ് 
അക്കൗണ്ടുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പതിവ് കെ.വൈ.സി. പ്രക്രിയ പൂര്‍ത്തിയാക്കി സാധാരണ സേവിംഗ്‌സ്  അക്കൗണ്ട് ആക്കി മാറ്റാനാവും. ഇതിനു ശേഷം ഇവര്‍ക്ക് ഡെബിറ്റ് കാര്‍ഡും ചെക്ക് ബുക്കും നല്‍കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായ ഇത് ഉടന്‍ തന്നെ ഐ.ഒ.എസ്. ഉപകരണങ്ങളിലേക്കും എത്തിക്കും.

ഇന്‍സ്റ്റാ എഫ്.ഡി.

ഐമൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഏതാനും മിനിറ്റുകള്‍ കൊണ്ട് സ്ഥിര നിക്ഷേപവും ആരംഭിക്കാനാവും. ആവശ്യാനുസരണം ഹൃസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും.

ഇന്‍സ്റ്റാ മൊബൈല്‍ പ്രൊട്ടക്ഷന്‍ പദ്ധതി

അപകടത്തില്‍ സ്‌ക്രീന്‍ തകരാറാകുന്നതിന് ഒരു തവണ ലഭിക്കുന്നതടക്കം നിരവധി പരിരക്ഷകള്‍ തെരഞ്ഞെടുത്ത ഫോണുകള്‍ക്ക് നല്‍കുന്നതാണ് ഈ പദ്ധതി. ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സുമായി ചേര്‍ന്നുള്ള ഈ പദ്ധതിയില്‍ തികച്ചും ലളിതമായ മൂന്നു നീക്കങ്ങളിലൂടെ തല്‍സമയം പേരു ചേര്‍ക്കാന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കു കഴിയും.

അതിവേഗ പണം കൈമാറ്റം

ഒരൊറ്റ ക്ലിക്കിലൂടെ പണം കൈമാറാനുള്ള സൗകര്യമാണ് ഐമൊബൈല്‍ ആപ്പിലുള്ള മറ്റൊരു സൗകര്യം. അയ്യായിരം രൂപ വരെയുള്ള തുക മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ കൈമാറാന്‍ സഹായിക്കും.

സ്‌കാൻ  ടു പേ

ആപ്പില്‍ ലോഗിന്‍ ചെയ്യാതെ യു.പി.ഐ.  ഭാരത് ക്യൂ.ആര്‍. കോഡ് സ്‌കാൻ 
ചെയ്ത് വിരലടയാളമോ എം.പിനോ വഴി പണം കൈമാറാന്‍ ഇതു സഹായകമാകും.

ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ തല്‍സമയ വാങ്ങലും വില്‍ക്കലും

ഐമൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം ഡിജിറ്റലായി വാങ്ങുകയോ വില്‍ക്കുയോ ചെയ്യാം. രൂപ അടിസ്ഥാനത്തിലോ ഗ്രാം അടിസ്ഥാനത്തിലോ ഇതു ചെയ്യാനുള്ള സൗകര്യമുണ്ട്.

ഇന്‍സ്റ്റാ എസ്.ഐ.പി.

മ്യൂചല്‍ ഫണ്ടുകളുടെ എസ്.ഐ.പി. ഏതാനും മിനിറ്റുകള്‍ കൊണ്ട് ആരംിക്കാനാണ് ഇതു സഹായിക്കുന്നത്. ഐമൊബൈല്‍ ആപ്പില്‍ ലോഗിന്‍ ചെയ്ത് ഇന്‍വെസ്റ്റ് ആന്റ് ഇന്‍ഷ്വര്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാ എസ്.ഐ.പി.യില്‍ പ്രവേശിച്ച് ഇതു ചെയ്യാം.

TAGS: ICICI BANK |