പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസുമായി ഐഡിബിഐ ബാങ്ക്

Posted on: July 25, 2019

മുംബൈ: ഉയര്‍ന്ന നെറ്റ്‌വര്‍ക്കുള്ള ഇടപാടുകാര്‍ക്കായി ഐഡിബിഐ ബാങ്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) ആരംഭിച്ചു. ഉപകമ്പനിയായ ഐഡിബിഐ കാപ്പിറ്റലുമായി സഹകരിച്ചാണ് ഇടപാടുകാര്‍ക്ക് പിഎംഎസ് നല്‍കുക. രാജ്യത്തെ 12 നഗരങ്ങളിലെ 100 മുഖ്യ ശാഖകളില്‍ പിഎംഎസ് ലഭിക്കും. ഇടപാടുകാര്‍ക്ക് അവരുടെ നിക്ഷേപ ലക്ഷ്യം നേടാന്‍ സഹായിക്കുന്ന വിധത്തില്‍ പ്രഫഷണല്‍ പിഎംഎസ് സേവനമാണ് ഇതുവഴി ലഭിക്കുന്നത്.

TAGS: IDBI BANK |