ടാറ്റ എഐജിയുടെ കോര്‍പറേറ്റ് ഏജന്‍സിയായി ഐഡിബിഐ ബാങ്ക്

Posted on: June 20, 2019

 

കൊച്ചി: ഐഡിബിഐ ബാങ്കും, ഇന്‍ഷുറന്‍സ് കമ്പനിയായ ടാറ്റ എഐജിയും പരസ്പര സഹകരണത്തിന്. ടാറ്റ എഐജിയുടെ ബാങ്കഷുറന്‍സ് കോര്‍പറേറ്റ് ഏജന്‍സിയായി ഐഡിബിഐ പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ടാറ്റ എഐജിയുടെ ജനറല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഐഡിബിഐ ബാങ്കില്‍ ലഭിക്കും. ബാങ്കിന്റെ 1850 ശാഖകള്‍ വഴി 20 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ഈ സേവനങ്ങള്‍ എത്തിക്കും.

രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ടാറ്റാ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐഡിബിഐ ബാങ്ക് എംഡിയും സിഇഒയുമായ രാകേഷ് ശര്‍മ്മ പറഞ്ഞു. ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വളരെ എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഡിബിഐ ബാങ്കിന് ഗ്രാമീണ, ചെറുനഗര മേഖലകളില്‍ മികച്ച സാന്നിധ്യം ആണുള്ളത്. ടാറ്റ എഐജിയുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഇത് സഹായിക്കും.

TAGS: IDBI BANK |