ഐസിഐസിഐ ബാങ്കിൽ പ്രീമിയം സേവിംഗ്‌സ് അക്കൗണ്ട് – ദി വൺ

Posted on: January 22, 2019


കൊച്ചി : ഐസിഐസിഐ ബാങ്ക് പുതിയ പ്രീമിയം സേവിംഗ്‌സ് അക്കൗണ്ടായ ദി വണ്‍ ആരംഭിച്ചു. അക്കൗണ്ട് ഉടമയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുന്ന രീതിയില്‍ നിരവധി സേവനങ്ങള്‍ ഈ അക്കൗണ്ടിലൂടെ ലഭിക്കും. അസറ്റ് ക്രിയേഷന്‍, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, നിക്ഷേപം എന്നീ സേവനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

മാഗ്‌നം, ടൈറ്റാനിയം എന്നീ രണ്ട് പതിപ്പുകളിലായി ദി വണ്‍ ലഭിക്കും. അക്കൗണ്ട് ഹോള്‍ഡര്‍ക്കാവശ്യമായ സാമ്പത്തിക സുരക്ഷിതത്വം കൂടി ദി വണ്‍ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് അക്കൗണ്ട് ഉടമക്ക് തിരഞ്ഞെടുക്കാം.

നിശ്ചിത ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ടൈറ്റാനിയം പതിപ്പിലുള്ള ദി വണ്‍ അക്കൗണ്ട് ഉടമകള്‍ക്ക് സൊമാറ്റോ ഗോള്‍ഡിന്റെ ഒരു വര്‍ഷത്തെ കോപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

ഉയര്‍ന്ന വരുമാനക്കാരായ ആളുകള്‍ക്ക് അവരുടെ ജീവിത ശൈലിക്കനുയോജ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് പുതിയ അക്കൗണ്ടെന്ന് ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ ലയബലിറ്റീസ് ഗ്രൂപ്പ് മേധാവി പ്രണവ് മിശ്ര പറഞ്ഞു.

TAGS: ICICI BANK |