ഐ സി ഐ സി ഐ ബാങ്ക് നിക്ഷേപ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

Posted on: November 15, 2018

കൊച്ചി : ഐ സി ഐ സി ഐ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി.
1 കോടി രൂപക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 25 ബേസിസ് പോയിന്റ്‌സ് വര്‍ദ്ധിപ്പിച്ചു. പുതിയ പലിശ നിരക്ക് നവംബര്‍ 15 മുതല്‍ നിലവില്‍വരും. എന്‍ ആര്‍ ഒ, എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ.് ഇതോടെ 2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും.

വലിയ ബാങ്കുകള്‍ നല്‍കുന്ന പലിശയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഐ സി ഐ സി ഐ ബാങ്ക് നല്‍കുന്നത്. 7-14 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ വരെ ഐസിഐസിഐ നല്‍കുന്നുണ്ട്. 50 ബേസിസ് പോയിന്റ്‌സ് അധികം പലിശ നിരക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കും.

2-3 വര്‍ഷത്തെ ടെണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് 7.50% വരെ നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്നു. വിവേകപൂര്‍വ്വമായ അസറ്റ് അലോക്കേഷന്‍ സ്ട്രാറ്റജി എന്ന നിലയില്‍, ഉപഭോക്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍, ഹെഡ്-റീട്ടെയില്‍ ബാങ്കിംഗ് ഗ്രൂപ്പ് പ്രണവ് മിശ്ര പറഞ്ഞു.

TAGS: ICICI BANK |