ആമസോണ്‍ – ഐസിഐസിഐ ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്

Posted on: October 31, 2018

കൊച്ചി : ആമസോണുമായി ചേര്‍ന്ന് ഐ സി ഐ സി ഐ ബാങ്ക് ആമസോണ്‍ പേ ഐ സി ഐ സി ഐ ബാങ്ക് എന്ന പേരില്‍ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കു ഷോപ്പിംഗ് നടത്തുമ്പോള്‍ അഞ്ചു ശതമാനം റിവാര്‍ഡ് പോയിന്റ് നേടാന്‍ സഹായിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോമാണിത്. മറ്റുള്ളവര്‍ക്ക് മൂന്നു ശതമാനം റിവാര്‍ഡ് പോയിന്റ് ആമസോണിലെ ഷോപ്പിംഗിന് ലഭിക്കും. ആമസോണ്‍ മര്‍ച്ചന്റ് പങ്കാളികളില്‍നിന്നു രണ്ടു ശതമാനം റിവാര്‍ഡ് പോയിന്റും ലഭിക്കും.

പോയിന്റോരോന്നും ഒരു രൂപയ്ക്കു തുല്യമാണ്. ഈ പോയിന്റുകള്‍ കൂട്ടിവച്ച് ആമസോണ്‍ ഡോട്ടില്‍നിന്നു ഉത്പന്നങ്ങള്‍ വാങ്ങാം. പോയിന്റ് കൂട്ടിവയ്ക്കുന്നതിനു പരിധിയോ ഉപയോഗിക്കുന്നതിനു കാലാവധിയോ ഇല്ല. ഏതാണ്ട് 160 ദശലക്ഷത്തിലധികം ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ ഈ റിവാര്‍ഡ് പോയിന്റ് ഉപയോഗിക്കാം ആമസോണ്‍ പേ ഉപയോഗിക്കുന്ന കച്ചവടക്കാരുടെ പക്കല്‍നിന്നും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ റിവാര്‍ഡ് പോയിന്റ് ലഭിക്കും. ഇതിനു പുറമേ ഇന്ധന സര്‍ച്ചാര്‍ജ് ഒഴിവാക്കല്‍, പലിശ രഹിത ഇ എം ഐ, അപ്രതീക്ഷിത ബോണസ് പോയിന്റ് തുടങ്ങിയവയും ആമസോണില്‍നിന്നു ലഭിക്കും.

കോ – ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ആമസോണ്‍ പേയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്‌ഫോളിയോയുടെ വളര്‍ച്ചയ്ക്ക് ഈ മികച്ച കസ്റ്റമര്‍ വാഗ്ദാനം സഹായിക്കും എന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന്, ഐസിഐസിഐ ബാങ്ക് ജനറല്‍ മാനേജര്‍, ഹെഡ് അണ്‍സെക്വേര്‍ഡ് അസറ്റ് & കാര്‍ഡ് സുദിപ്താ റോയി പറഞ്ഞു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ താങ്ങാനാവുന്നതും ആമസോണ്‍ പേ ഇടപാടുകാര്‍ക്ക് കൂടുതല്‍ മൂല്യവും നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്കു മികച്ച റിവാര്‍ഡാണ് നല്‍കുന്നത്. ഈ ഉത്സവസീസണില്‍ ഷോപ്പിംഗിലൂടെ കൂടുതല്‍ സമ്പാദ്യം ഇടപാടുകാര്‍ക്കു നേടിക്കൊടുക്കും. ആമസോണ്‍ പേയുടെ എമേര്‍ജിംഗ് പേമെന്റ്‌സ് ഡയറക്ടര്‍ വികാസ് ബന്‍സാല്‍ പറഞ്ഞു.