ഫെഡറൽ ബാങ്ക് എടിഎമ്മുകൾ വഴി 2000 രൂപയുടെ നോട്ടുകൾ

Posted on: November 15, 2016

new-currency-rs-2000-big

കൊച്ചി : ഫെഡറൽ ബാങ്കിന്റെ എടിഎമ്മുകളിലൂടെ 2000 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യാൻ ആരംഭിച്ചു. എറണാകുളം തേവരയിലെ എടിഎമ്മിൽ നിന്ന് ഇടപാടുകാർക്ക് 2000 രൂപയുടെ നോട്ടുകൾ ലഭ്യമാക്കിത്തുടങ്ങി. ഇതോടെ ഈ സൗകര്യം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കുകളിലൊന്നായി ഫെഡറൽ ബാങ്ക് മാറി.

ബാങ്കിന്റെ അഞ്ച് എടിഎമ്മുകൾ 2000 രൂപ നോട്ടുകൾ വിതരണംചെയ്യാൻ പര്യാപ്തമായ രീതിയിൽ റീകാലിബ്രേറ്റ്‌ചെയ്തുകഴിഞ്ഞു. അടുത്ത 72 മണിക്കൂറിനുള്ളിൽ ബാങ്കിന്റെ എടിഎമ്മുകളിൽ നാലിലൊന്നും ആവശ്യക്കാർക്ക് 2000 രൂപാ നോട്ടുകൾ ലഭ്യമാകുംവിധം റികാലിബ്രേറ്റ് ചെയ്യുമെന്ന് ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ പറഞ്ഞു.

TAGS: Federal Bank |