മസ്‌ക്കറ്റ് – ഗോവ സർവീസുമായി ഒമാൻ എയർ

Posted on: March 2, 2015

Oman-Air-B-737-800-big

ദുബൈ : ഒമാൻ എയർ മസ്‌ക്കറ്റിൽ നിന്ന് ഗോവയിലേക്ക് മാർച്ച് 29 മുതൽ സർവീസ് ആരംഭിക്കും. പ്രതിവാരം നാല് സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാവുക. ബോയിംഗ് 737 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

മസ്‌ക്കറ്റിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള പ്രതിദിന സർവീസും 29 ന് തുടങ്ങുമെന്ന് ഒമാൻ എയർ പത്രക്കുറിപ്പിൽ അറിയിച്ചു.