കൊച്ചി വിമാനത്താവളത്തില്‍ വാക്‌സിനേഷന്‍കേന്ദ്രം

Posted on: April 5, 2021

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങി. രണ്ടാം ടെര്‍മിനലിലാണ് കേന്ദ്രം. ആഗമന ടെര്‍മിനലുകളില്‍ കോവിഡ് പരിശോധനാ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കോവിഡ് പരിശോധന, വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാം.

45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. ഒരു ഡോസിന് 250 രൂപയാണ്. രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെയാണ് സമയം. വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയും രജിസ്‌ട്രേഷന്‍ നടത്താം. തിരിച്ചറിയല്‍ രേഖകളിലൊന്നുമായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതി.

കിന്‍ഡര്‍ ആശുപത്രിയുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വിവരങ്ങള്‍ക്ക് ഫോണ്‍: 73067 01378.

 

TAGS: Cial |