കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

Posted on: January 22, 2021

കൊച്ചി : രാജ്യത്തെ വിമാനത്താവളങ്ങളിലെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. സന്ദര്‍ശകരെ അനുവദിക്കില്ല.

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിര്‍ദേശപ്രകാരം 30 വരെ യാണു കര്‍ശന സുരക്ഷയുള്ളത്.

സിഐഎസ്എഫുകാരുടെ എണ്ണം കൂട്ടി. യാത്രക്കാര്‍ക്കു വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുന്‍പുള്ള ലാഡര്‍ പോയിന്റില്‍ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താ വളത്തിലേക്കു വരുന്ന വാഹനങ്ങള്‍ പരിശോധിക്കും.

TAGS: Cial |