എമിറേറ്റ്‌സില്‍ 10 ശതമാനം ടിക്കറ്റ് ഓഫര്‍

Posted on: March 6, 2020

കൊച്ചി : 13 മുതല്‍ നവംബര്‍ 30 വരെ ഇന്ത്യയില്‍ നിന്നു യൂറോപ്പ്, മൊറീഷ്യസ്, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്നു മുതല്‍ 9 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 10 ശതമാനം വിലക്കിഴിവ്. ഹോളിപ്രമാണിച്ചാണിത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത മുംബൈ എന്നിവിടങ്ങളില്‍ നിന്ന് 9, 10 തീയതികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എമിറേറ്റ്‌സ് ഹോളി മധുരവിഭവങ്ങള്‍ വിളമ്പും.

TAGS: Emirates |