ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കോഴിക്കോട്ടുനിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Posted on: January 31, 2020

കരിപ്പൂര്‍ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് വരുന്നു. കോഴിക്കോട് – അഹമ്മദാബാദ് – സിംഗപ്പൂര്‍ മേഖലയില്‍ സര്‍വീസ് ആരംഭിക്കാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സാണ് ശ്രമമാരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യത്തോടെ പുതിയ വിമാനമുപയോഗിച്ച് സര്‍വീസ് നടത്താനാണ് കമ്പനിയുടെ ശ്രമം. ഇതോടൊപ്പം കോഴിക്കോട്ടുനിന്ന് കോളംബോയിലേക്ക് സര്‍വീസ് പുന:രാരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ലോകത്തെ മുഴുവന്‍ മേഖലയിലേക്കും കണക്ഷന്‍ സര്‍വീസോടെയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കോഴിക്കോട്ടെത്തുന്നത്. 2014 ലാണ് ആഭ്യന്തര സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ കോഴിക്കോട് വിട്ടത്.

ഹോംങ്കോംഗ്, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്‍ഡോനീഷ്യ, വിയറ്റ്‌നാം, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസുകളോടെയാണ് ശ്രീലങ്കന്‍ എയര്‍ എത്തുന്നത്.