കൊളംബോ – കോൽക്കത്ത സർവീസുമായി മിഹിൻ ലങ്ക

Posted on: June 18, 2015

Mihin-Lanka-Airbus-A-320-bi

കോൽക്കത്ത : കൊളംബോ – കോൽക്കത്ത സർവീസുമായി മിഹിൻ ലങ്ക സർവീസ് ആരംഭിച്ചു. തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് സർവീസ്. എയർബസ് എ 319, എ 321 വിമാനങ്ങളാണ് മിഹിൻ ലങ്ക സർവീസിന് ഉപയോഗിക്കുന്നത്.

കോൽക്കത്ത – കൊളംബോ സെക്ടറിൽ 10,530 രൂപയാണ് പ്രാരംഭ നിരക്ക്. മിഹിൻ ലങ്കയ്ക്ക് ശ്രീലങ്കൻ എയർലൈൻസുമായി കോഡ്‌ഷെയറിംഗ് കരാറുണ്ട്.