ശ്രീലങ്കൻ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു

Posted on: July 24, 2015

SriLankan-Airlines-A330-300

ഹൈദരാബാദ് : ശ്രീലങ്കൻ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. വിശാഖപട്ടണം, ചണ്ഡിഗഡ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ശ്രീലങ്കൻ ഹോളിഡെയ്‌സ് മാനേജർ ഗ്യാൻ പെരിസ് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. മീറ്റിംഗ്, ഇൻസെന്റീവ്, കൺവെൻഷൻസ്, എക്‌സിബിഷൻ എന്നീ വിഭാഗങ്ങളിൽ ധാരാളം പേർ ശ്രീലങ്ക സന്ദർശിക്കുന്നുണ്ട്. സോണി എറിക്‌സൺ, കാഡ്ബറി, കാനൺ തുടങ്ങിയ കോർപറേറ്റ് കമ്പനികൾ കോൺഫറൻസുകൾക്കായി ശ്രീലങ്കയെ തെരഞ്ഞെടുക്കുന്നുണ്ടെന്നും പെരിസ് ചൂണ്ടിക്കാട്ടി.

നിലവിൽ ഇന്ത്യയിലെ ഏഴ് ഡെസ്റ്റിനേഷനുകളിലേക്കായി 86 ഫ്‌ളൈറ്റുകളാണ് പ്രതിവാരം ഓപറേറ്റ് ചെയ്യുന്നത്. ചെന്നൈയിലേക്ക് മാത്രം 26 ഫ്‌ളൈറ്റുകളുണ്ട്. ഫ്‌ലീറ്റും കമ്പനി നവീകരിച്ചുവരികയാണ്. ഏതാനും വർഷത്തിനുള്ളിൽ പുതിയ എയർക്രാഫ്റ്റുകൾ അവതരിപ്പിക്കുമെന്നും ഗ്യാൻ പെരിസ് വ്യക്തമാക്കി.