എമിറേറ്റ്‌സില്‍ 13 വരെ ഓണസദ്യ

Posted on: September 10, 2019

കൊച്ചി : ദുബായില്‍ നിന്നു കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കും തിരികെയുമുള്ള എമിറേറ്റ്‌സ് വിമാന സര്‍വീസുകളില്‍ 13 വരെ ഓണസദ്യ.

കുത്തരിച്ചോറും തോരനും സാമ്പാറുമാണു മുഖ്യവിഭവങ്ങള്‍, കാളന്‍, വെള്ളരി പച്ചടി, പുളിയിഞ്ചി, പപ്പടം, കൊണ്ടാട്ടം മുളക്, മാങ്ങ അച്ചാര്‍, കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, പാലട-പരിപ്പു പായസങ്ങള്‍ എന്നിവയുണ്ടാകും.

TAGS: Emirates |