മലേഷ്യ എയർലൈൻസ് എംഎച്ച് 17 ന്റെ ക്ലെയിമുകൾ തീർപ്പാക്കി

Posted on: July 18, 2016

MH-17-Crash-Big

കുലാലംപൂർ : കിഴക്കൻ യുക്രൈനിൽ രണ്ട് വർഷം മുമ്പ് തകർന്നുവീണ മലേഷ്യ എയർലൈൻസ് വിമാനം എംഎച്ച് 17 മായി ബന്ധപ്പെട്ട ക്ലെയിമുകൾ തീർപ്പാക്കി. മോൺട്രിയോൾ ഉടമ്പടി പ്രകാരം 130,000 യൂറോ (145,000 ഡോളർ) വീതമാണ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നൽകിയത്.

2014 ജൂലൈ 17 ന് ആയിരുന്നു ദുരന്തം. ആംസ്റ്റർഡാമിൽ നിന്ന് കുലാലംപൂരിലേക്ക് പോവുകയായിരുന്ന എംഎച്ച് 17 ൽ 283 യാത്രക്കാരും 15 വിമാനജോലിക്കാരും ഉൾപ്പടെ 298 പേരാണുണ്ടായിരുന്നത്. ഇവരിൽ ഏറെപ്പേരും ഡച്ചുകാരാണ്.