മലേഷ്യ എയർലൈൻസ് ടിക്കറ്റ് ഓഫർ

Posted on: December 17, 2014

Malaysia-Airline-Checkin-Biമലേഷ്യ എയർലൈൻസ് വിവിധ വർഷാവസാന ഓഫറുകൾ അവതരിപ്പിച്ചു. ഡിസംബർ 20,21 തീയതികളിൽ എടുക്കുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റുകളിൽ 2015 മാർച്ച് 31 വരെ യാത്ര ചെയ്യാം. ഇന്ത്യയിൽ നിന്നു ലങ്കാവിയിലേക്ക് 14,274 രൂപയും, ക്രാബിയിലേക്ക് 14,390 രൂപയും പെനാങ്ങിലേക്ക് 15852 ഫുക്കറ്റിലേക്ക് 15,974 രൂപയുമാണ് ഇക്കണോമി ക്ലാസ് മടക്കയാത്ര ടിക്കറ്റ് നിരക്കുകൾ. എയർപോർട്ട് ടാക്‌സ്, സർചാർജ്ജ്, 30 കിലോ ചെക്കിൻ ബാഗേജ്, 7 കിലോ വരെയുള്ള ഒരു പീസ് കാബിൻ ബാഗേജ് എന്നിവ ഉൾപ്പെടെയാണ് പ്രത്യേക നിരക്കുകൾ.

ടിക്കറ്റുകൾ മലേഷ്യൻ എയർലൈൻസ് വെബ്‌സൈറ്റിലൂടെയും, കോൾ സെന്റർ, ടിക്കറ്റിംഗ് ഓഫീസുകൾ, അംഗീകൃത എജന്റുമാർ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. വെബ് അഥവാ മൊബൈൽ (flymas.mobi) ഉപയോഗിച്ച് എയർപോർട്ട് ക്യൂ ഒഴിവാക്കി ചെക്കിൻ ചെയ്യുവാൻ യാത്ര പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് മുതൽ 90 മിനിറ്റ് വരെ സാധിക്കും.