മലേഷ്യ എയർലൈൻസ് ട്രാവൽ ഫെയർ ഓഫറുകൾ

Posted on: January 13, 2015

Malaysia-Airlines-interior-

മലേഷ്യ എയർലൈൻസ് ട്രാവൽ ഫെയറിനോട് അനുബന്ധിച്ചുള്ള ഓഫറുകൾ അവതരിപ്പിച്ചു. ജനുവരി 13 മുതൽ 23 വരെ തീയതികളിൽ എടുക്കുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റുകളിൽ 2015 ഏപ്രിൽ 30 വരെ യാത്ര ചെയ്യാം. കൊച്ചിയിൽ നിന്നു ക്വാലാലംപൂരിലേക്ക് 14,464 രൂപയും, ഗ്വാങ്ങ്ഷൂവിലേക്ക് 22,570 രൂപയും ജക്കാർത്തയിലേക്ക് 26,383 രൂപയുമാണ് ഇക്കണോമി ക്ലാസ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ. എയർപോർട്ട് ടാക്‌സ്, സർചാർജ്ജ്, 30 കിലോ ചെക്കിൻ ബാഗേജ്, 7 കിലോ വരെയുള്ള ഒരു പീസ് കാബിൻ ബാഗേജ് എന്നിവ ഉൾപ്പെടെയാണ് പ്രത്യേക നിരക്കുകൾ.

യാത്രകളിൽ മികച്ച സർവീസിനൊപ്പം ആദായകരമായ നിരക്കുകളും ലഭ്യമാക്കുന്ന മലേഷ്യ എയർലൈൻസ് ട്രാവൽ ഫെയർ പുതുവർഷത്തിന് മികച്ച തുടക്കമിടുവാൻ സഹായിക്കുമെന്ന് എയർലൈൻസിന്റെ റീജണൽ സീനിയർ വൈസ് പ്രസിഡന്റ് അസ്ഹർ ഹമീദ് പറഞ്ഞു.