മലേഷ്യൻ എയർലൈൻസ് ഏതാനും വിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നു

Posted on: May 2, 2015

Malaysia-Airlines-Boeing-77

കുലാലംപൂർ : മലേഷ്യൻ എയർലൈൻസ് പുനസംഘനയുടെ ഭാഗമായി ഏതാനും വിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞവർഷം രണ്ടു വിമാനങ്ങൾ തകർന്നതിന്റെ നഷ്ടം നികത്താനാണ് ബോയിംഗ് 777-200 ഇആർ, എ 330-200 വിമാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നത്.

നേരത്തെ എയർബസ് ആറ് എ 380 വിമാനങ്ങൾ വിൽക്കാനാണ് പദ്ധതിയിട്ടിരുന്നത്. ജൂലൈ ഒന്നിന് പുതിയ കമ്പനി രൂപീകരിച്ച് പ്രതിഛായ മെച്ചപ്പെടുത്താനും മലേഷ്യൻ എയർലൈൻസ് ലക്ഷ്യമിടുന്നു.