ലോസ് ആഞ്ചലസിലേക്ക് രണ്ടാമത്തെ എ 380 സർവീസുമായി എമിറേറ്റ്‌സ്

Posted on: July 4, 2016

Emirates-A-380-Big-b

ദുബായ് : എമിറേറ്റ്‌സ് ലോസ് ആഞ്ചലസിലേക്ക് രണ്ടാമത്തെ എ 380 സർവീസ് ആരംഭിച്ചു. ഏകദേശം 16 മണിക്കൂറാണ് യാത്രസമയം. എയർബസ് എ 380-800 വിമാനത്തിൽ ഫസ്റ്റ്ക്ലാസിൽ 14 പ്രൈവറ്റ് സ്യൂട്ടുകളും 76 ബിസിനസ് ക്ലാസ് സീറ്റുകളും 401 ഇക്‌ണോമി ക്ലാസ് സീറ്റുകളുമാണുള്ളത്.

യുഎഇ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം (ഫ്‌ളൈറ്റ് നമ്പർ ഇകെ 217) യുഎസ് സമയം രാത്രി 8.00 ന് ലോസ് ആഞ്ചലസിൽ എത്തിച്ചേരും. തിരിച്ച് യുഎസ് സമയം രാത്രി 10.30 ന് പുറപ്പെട്ട് (ഫ്‌ളൈറ്റ് നമ്പർ ഇകെ 218) യുഎഇ സമയം രാത്രി 1.30 ന് ദുബായിൽ എത്തിച്ചേരും.