ഹൈദരാബാദ് എയർപോർട്ടിൽ ഇ-ബോർഡിംഗ് സൗകര്യം

Posted on: December 28, 2015

e-boarding-facility-Big

ഹൈദരാബാദ് : ഇന്ത്യയിൽ ആദ്യമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇ-ബോർഡിംഗ് സൗകര്യം നിലവിൽ വന്നു. തുടക്കത്തിൽ ആഭ്യന്തര യാത്രക്കാർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ചെക്കിൻ കൗണ്ടറിൽ കാത്തുനിൽക്കാതെ മൊബൈൽ ഉപയോഗിച്ച് ആധാർ നമ്പർ നൽകി ചെക്കിൻ ചെയ്യാനാകും.

ടെർമിനൽ ഗേറ്റിൽ ഫോട്ടോ പതിച്ച ഐഡി കാർഡ് കാണിച്ച് അകത്ത് പ്രവേശിക്കണമെന്നു മാത്രം. ചെക്ക് ഇൻ, സെക്യൂരിറ്റി ചെക്ക്, ബോർഡിംഗ് ഗേറ്റ് എൻട്രി, എയ്‌റോബ്രിഡ്ജ് ചെക്ക് തുടങ്ങി വിമാനത്തിൽ കയറാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാനാവും വിധമാണ് ഇ-ബോർഡിംഗ് ഫെസിലിറ്റി തയാറാക്കിയിട്ടുള്ളത്.