ഹൈദരാബാദ് എയർപോർട്ടിന് അവാർഡ്

Posted on: March 2, 2016

RGIA--Hyderabad-Big

ഹൈദരാബാദ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ, എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) അവാർഡ്. 5-15 ദശലക്ഷം യാത്രക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ഹൈദരാബാദ് എയർപോർട്ട് അവാർഡ് നേടിയത്.

ലോകത്തിലെ 300 എയർപോർട്ടുകളിൽ എസിഐ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ജിഎംആറിന്റെ ഹൈദരാബാദ് എയർപോർട്ടിനെ തെരഞ്ഞെടുത്തത്. തുടർച്ചയായി ഏഴാം വർഷമാണ് എഎസ്‌ക്യു അവാർഡ് തേടിയെത്തുന്നത്.ഏപ്രിലിൽ ഗോൾഡ്‌കോസ്റ്റിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.