ഹൈദരാബാദ് എയർപോർട്ടിന് അവാർഡ്

Posted on: May 3, 2015

Hyderabad-Airport-bay-big

ഹൈദരാബാദ് : ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിന് മികച്ച എയർപോർട്ട് സേവനത്തിനുള്ള എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ഏഷ്യ-പസഫിക്കിന്റെ പുരസ്‌കാരം. ജോർദാനിൽ നടന്ന എസിഐ ജനറൽ അസംബ്ലിയിൽ ജിഎംആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് സിഇഒ എസ് ജി കെ കിഷോർ അവാർഡ് സ്വീകരിച്ചു.

എയർപോർട്ട് സർവീസ് ക്വാളിറ്റി സർവെയിൽ തുടർച്ചയായി ആറാം വർഷവും ഹൈദരാബാദ് എയർപോർട്ട് ആദ്യത്തെ മൂന്നു എയർപോർട്ടുകളിൽ സ്ഥാനം നേടി.