ഹൈദരബാദിൽ എയർഇന്ത്യ എംആർഒ

Posted on: May 30, 2015

Air-India-Hyd-MRO-big

ഹൈദരബാദ് : എയർ ഇന്ത്യ ഹൈദരബാദിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) കേന്ദ്രം തുറന്നു. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ചടങ്ങിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു എംആർഒ ഉദ്ഘാടനം ചെയ്തു. എയർഇന്ത്യ സിഎംഡി രോഹിത് നന്ദൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

എയർഇന്ത്യയുടെ സബ്‌സിഡയറിയായ എയർഇന്ത്യ എൻജിനീയറിംഗ് സർവീസസ് ലിമിറ്റഡ് ആണ് എംആർഒ വികസിപ്പിച്ചത്. 79.20 കോടി രൂപയാണ് മുതൽമുടക്ക്. ഒരേസമയം രണ്ട് നാരോ ബോഡി എയർക്രാഫ്റ്റുകളും ഒരു വൈഡ് ബോഡി എയർക്രാഫ്റ്റും കൈകാര്യം ചെയ്യാനാകും.