ആംസ്റ്റർഡാമിലേക്ക് പ്രതിദിന സർവീസുമായി ജെറ്റ് എയർവേസ്

Posted on: December 15, 2015

Jet-Airways-B737-800NG-Big

കൊച്ചി: ജെറ്റ് എയർവേസ് മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. ടൊറന്റോയിൽ നിന്ന് ആംസ്റ്റർഡാമിലേക്കും ജെറ്റ് എയർവേസിന്റെ പ്രതിദിന സർവീസ് ആരംഭിക്കുന്നുണ്ട്. ഈ മാസം 15 മുതൽ ഈ സർവീസുകൾക്കായുള്ള ബുക്കിംഗ്ആരംഭിച്ചിട്ടുണ്ട്. ഈ സർവീസുകൾക്കായി അടുത്ത വർഷം മാർച്ച് 27 മുതലുള്ള ഷെഡ്യൂളും പ്രഖ്യാപിച്ചിട്ടുണ്ട്.

കെഎൽഎം റോയൽ ഡച്ച് എയർലൈൻസ്, ഡെൽറ്റ എയർലൈൻ എന്നിവയുമായി ജെറ്റ് എയർവേസിന് കോഡ്‌ഷെയറിംഗുള്ളതിനാൽ യൂറോപ്പിലെയും അമേരിക്കയിലെയും 41 ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര തുടരാനാകും.