സൗദിയിൽ ആഭ്യന്തര വിമാനസർവീസിന് ഖത്തർ എയർവേസ്

Posted on: October 25, 2015

Al-Maha-Airways-Logo-Big

ജിദ്ദ : സൗദി അറേബ്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ ഖത്തർ എയർവേസ് ഒരുങ്ങുന്നു. ഇതിനായി കഴിഞ്ഞ ഏപ്രിലിൽ അൽ മാഹ എയർവേസ് എന്നൊരു പുതിയ വിമാനക്കമ്പനി സ്ഥാപിച്ചു.

സൗദി അറേബ്യയിലെ ജനറൽ അഥോറിട്ടി ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചാൽ  ഈ വർഷം അവസാനത്തോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ 10 എയർബസ് വിമാനങ്ങളാണ് സർവീസ് ഉപയോഗിക്കുന്നത്. ഇപ്പോൾ സൗദിയയും ഫ്‌ളൈനാസുമാണ് സൗദി അറേബ്യയിലെ വിമാനസർവീസുകൾ നിയന്ത്രിക്കുന്നത്.