ജെറ്റ് എയർവേസിന് ഹ്യുമെൻ സൊസൈറ്റി ഇന്റർനാഷണൽ അവാർഡ്

Posted on: July 30, 2015

Jet-Airways-landing-aircraf

കൊച്ചി: ജെറ്റ് എയർവേസിന് 2014-ലെ ഹെൻട്രി സ്‌പൈറ ഹ്യുമെൻ കോർപറേറ്റ് പ്രോഗ്രസ് അവാർഡ് സമ്മാനിച്ചു. പതിനൊന്നു ദശലക്ഷം പേരുടെ പിന്തുണയുള്ള ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയായ ഹ്യുമെൻ സൊസൈറ്റി ഇന്റർനാഷണൽ ആണ് അവാർഡ് ഏപ്പെടുത്തിയിട്ടുളളത്.

ജെറ്റ് എയർവേസ് വിമാനം വഴി സ്രാവിൻ ചിറകുകൾ കയറ്റി അയയ്ക്കുന്നതു നിരോധിച്ചതിനുളള അംഗീകാരമായാണ് ഈ അവാർഡു നല്കിയിട്ടുള്ളത്. 2014-ൽ ഈ അവാർഡു ലഭിക്കുന്ന ഏക ഇന്ത്യൻ കമ്പനിയാണ് ജെറ്റ് എയർവേസ്. ഉത്തരവാദത്വമുളള കമ്പനിയെന്ന നിലയിൽ ഷാർക്ക് ഫിൻ വ്യാപാരത്തിനെതിരേയുളള കൂട്ടായ ശ്രമം ദുർബലമായ നമ്മുടെ സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ജെറ്റ് എയർവേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ക്രാമർ ബാൾ പറഞ്ഞു.

സമുദ്ര ആവാസവ്യവസ്ഥയിലെ ഉന്നത കണ്ണിയിൽപ്പെടുന്ന സ്രാവ് പോലുള്ള ജീവികളെ സംരക്ഷിക്കുന്നതിൽ ജെറ്റ് എയർവേസ് നൽകിയ സംഭാവനയെ അവാർഡ് വഴി ഞങ്ങൾ ആദരിക്കുന്നു. ഹ്യുമെൻ സൊസൈറ്റി ഇന്റർ നാഷണൽ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ എൻ. ജി. ജയസിംഹ പറഞ്ഞു.