താബൂക്കിലേക്ക് എയർഅറേബ്യ സർവീസ്

Posted on: July 9, 2015

Air-Arabia-Flight-B

ഷാർജ : സൗദി അറേബ്യയിലെ താബൂക്കിലേക്ക് ജൂലൈ 30 മുതൽ എയർ അറേബ്യ സർവീസ് തുടങ്ങും. ആഗോളതലത്തിൽ 114 മത്തെയും സൗദി അറേബ്യയിലെ 13 മത്തെ എയർ അറേബ്യ ഡെസ്റ്റിനേഷനാണ് താബൂക്ക്.

സൗദി-ജോർദാൻ അതിർത്തി നഗരമാണ് താബൂക്ക്. തുടക്കത്തിൽ ഷാർജയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമെ താബൂക്കിലേക്ക് സർവീസുണ്ടായിരിക്കുകയുള്ളു.