മലബാര്‍ ഗോള്‍ഡിന്റെ വിമാനം എത്തി

Posted on: June 6, 2020

കോഴിക്കോട് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലുള്ള ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനം കരിപ്പൂരില്‍ ഇറങ്ങി.

എയര്‍ അറേബ്യയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ഷാര്‍ജയില്‍ നിന്നാണ് കരിപ്പൂരിലിറങ്ങിയത്. 25 കുട്ടികളുള്‍പ്പെടെ 171 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇതുകൂടാതെ യുഎഇയില്‍ നിന്ന മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അഞ്ഞൂറോളം വരുന്ന ടീം അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്നതിനും പദ്ധതിയുണ്ട്.