വോൾഫ്ഗാംഗ് പ്രോക് ഗോ എയർ സിഇഒ

Posted on: June 1, 2015

GoAir-Wolfgang-Prock-Schaue

മുംബൈ : വോൾഫ്ഗാംഗ് പ്രോക് ഷോവറിനെ ഗോ എയർ സിഇഒ ആയി നിയമിച്ചു.സിഇഒ ആയിരുന്ന ജിയോർ ഡി റോണി മാർച്ചിൽ ഗോ എയർ വിട്ടിരുന്നു. ഷോവർ 2003 മുതൽ 2009 വരെ ജെറ്റ് എയർവേസ് സിഇഒ ആയിരുന്നു.

ഗോ എയറിന്റെ ലോഡ്ഫാക്ടർ 2014-15 ധനകാര്യവർഷം 79 ശതമാനമായി. മുൻവർഷം 74 ശതമാനമായിരുന്നു ലോഡ്ഫാക്ടർ. പ്രവർത്തനവരുമാനം 21 ശതമാനം വർധിച്ച് 2,946 കോടി രൂപയായി. പലിശ, നികുതി, തേയ്മാനം എന്നിവയ്ക്ക് മുമ്പുള്ള ലാഭം 227 കോടി രൂപയായി.