ഐഷർ പ്രോ 6000 സീരീസ് ട്രക്കുകൾ വിപണിയിൽ

Posted on: March 1, 2015

Eicher-Pro-6000-Series-big

കൊച്ചി : വി. ഇ കൊമേർഷ്യൽ വെഹിക്കിൾസ് ലിമിറ്റഡ് തങ്ങളുടെ പുതു തലമുറ ഹെവി ഡ്യൂട്ടി ട്രക്കുകളായ ഐഷർ പ്രോ 6000 സീരീസ് ദക്ഷിണേന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബംഗലുരുവിൽ നടന്ന കസ്റ്റമർ എക്‌സ്പീരിയൻസ് ഇവന്റിലായിരുന്നു വാഹനം അവതരിപ്പിച്ചത്.

ഐഷർ പ്രോ 6031, ഐഷർ പ്രോ 6025 ഹോളേജ് ട്രക്കുകൾ, ഐഷർ പ്രോ 6025 ടി ടിപ്പർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. വോൾവോ ഗ്രൂപ്പും ഐഷറും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഐഷർ പ്രോ 6000 സീരീസ് നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ രൂപകൽപ്പന, പ്രത്യേകതകൾ എന്നിവ ഉപഭോക്താക്കൾക്ക് അനുഭവിച്ചറിയുന്നതിന് ട്രക്കുകൾ ഡ്രൈവ് ചെയ്യുന്നതിനു കമ്പനി കസ്റ്റമർ എക്‌സ്പീരിയൻസ് ഇവന്റിലൂടെ അവസരം ഒരുക്കുന്നു.

വോൾവോയുടെ ലോകോത്തര സാങ്കേതിക വിദ്യയും ഐഷറിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യവും ഒത്തു ചേരുമ്പോൾ പ്രോഫിറ്റബിലിറ്റി, ഡ്രൈവർ എഫക്ടീവ്‌നസ് തുടങ്ങിയവയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. മികച്ച ഇന്ധന ക്ഷമത, ഉയർന്ന പ്രോഡക്ടിവിറ്റി തുടങ്ങിയ സവിശേഷതകൾ പ്രോ 6000 സീരീസ് ഹെവി ഡ്യൂട്ടി ട്രക്കുകൾ പ്രദാനം ചെയ്യുമെന്ന് വി. ഇ കൊമേർഷ്യൽ വെഹിക്കിൾസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ് അഗർവാൾ അഭിപ്രായപ്പെട്ടു.

വിഇഡിഎക്‌സ് 5, വിഇഡിഎക്‌സ് 8 എൻജിനുകളാണ് ഐഷർ പ്രോ 6000 സീരീസിനുള്ളത്. ടെലിമാറ്റിക്‌സ്, ഫ്യുവൽ കോച്ചിങ്ങ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പ്രത്യേകതകളുമായാണ് ഐഷർ പ്രോ 6000 സീരീസ് എത്തുന്നത്.