വോൾവോ വെയർഹൗസ് ഭീവാണ്ടിയിൽ തുറന്നു

Posted on: May 25, 2018

കൊച്ചി : വോൾവോ കാർ മഹാരാഷ്ട്രയിലെ ഭീവാണ്ടിയിൽ ദേശീയ സ്‌പെയർ പാർട് വെയർഹൗസ് തുറന്നു. വോൾവോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രമ്പ് വെയർഹൗസ് ഉദ്ഘാടനം ചെയ്തു. ഡിഎസ്‌സി സൊല്യൂഷൻസ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച വെയർഹൗസിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വോൾവോ ഡീലർമാർക്ക് കാറുകളുടെ ഘടകങ്ങൾ വിതരണം ചെയ്യും.

സ്‌പെയർപാർടുകൾ ഡീലർമാരിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ വെയർഹൗസ് സഹായകമാകുമെന്ന് ചാൾസ് ഫ്രമ്പ് പറഞ്ഞു. ആഗോളതലത്തിലുള്ള സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് പുതിയ സംരംഭം. 2020 ആകുമ്പോഴേക്ക് ഇന്ത്യയിലെ വിപണി വിഹിതം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കാൻ വോൾവോ ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിന്റെ മുന്നോടിയെന്ന നിലയ്ക്കാണ് സ്‌പെയർപാർട് വിതരണം ശൃംഖല ശക്തിപ്പെടുത്തുന്നതെന്ന് ഫ്രമ്പ് പറഞ്ഞു.

വോൾവോ ഇന്ത്യ വിൽപന രംഗത്ത് കൈവരിച്ച നേട്ടങ്ങൾ പശ്ചാലത്തല സൗകര്യമൊരുക്കുന്നതിന് കൂടുതൽ തുക നിക്ഷേപം നടത്താൻ കമ്പനിക്ക് പ്രേരണയാകുന്നുണ്ടെന്ന് ചടങ്ങിൽ സംബന്ധിച്ച വോൾവോ കാർ വൈസ് പ്രസിഡന്റ് (ഗ്ലോബൽ കസ്റ്റമർ സർവീസ്) മാർട്ടിൻ പെർസൺ പറഞ്ഞു. ഡിഎസ്‌സി സൊല്യൂഷൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ കേതൻഷായും ചടങ്ങിൽ സംബന്ധിച്ചു.