ഐഷർ മോട്ടോഴ്‌സിന്റെ ഓഹരികൾ വോൾവോ വിറ്റഴിച്ചു

Posted on: March 4, 2015

Eicher-Pro-Series-bigന്യൂഡൽഹി : ഐഷർമോട്ടോഴ്‌സിന്റെ 4.7 ശതമാനം ഓഹരികൾ വോൾവോ 1920 കോടിയിൽപ്പരം രൂപയ്ക്ക് വിറ്റഴിച്ചു. എബി വോൾവോ 12.7 ലക്ഷം ഓഹരികളാണ് വിപണിയിൽ വില്പന നടത്തിയതെന്ന് ഐഷർ വക്താവ് സ്ഥിരീകരിച്ചു. 2008 മെയ് മാസത്തിലാണ് വോൾവോ ഐഷറിൽ ഓഹരിപങ്കാളിത്തം നേടിയത്.

വിഇ കമേർഷ്യൽ വെഹിക്കിൾസ് എന്നൊരു സംയുക്തസംരംഭത്തിനും ഇരു കമ്പനികൾ രൂപം നൽകി. ഐഷർ ട്രക്കുകളുടെയും ബസുകളുടെയും വോൾവോ ട്രക്കുകളുടെയും വിതരണവും വില്പനയുമാണ് വിഇ കമേർഷ്യൽ വെഹിക്കിൾസ് നിർവഹിക്കുന്നത്. 16,100 രൂപയ്ക്കാണ് ഐഷർ ഓഹരികൾ ബുധനാഴ്ച ട്രേഡ് ചെയ്തത്.