എക്‌സ്‌ഷോറൂം വിലയുടെ 100 ശതമാനം വായ്പയുമായി വോൾവോ കാർ ഫിനാൻഷ്യൽ സർവീസസ്

Posted on: September 18, 2020

കൊച്ചി: വോള്‍വോ കാര്‍ വാങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനായി വോള്‍വോ കാര്‍ ഇന്ത്യ എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് വോള്‍വോ കാര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിനു തുടക്കം കുറിച്ചു. എക്‌സ് ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പ, സൗകര്യപ്രദമായ തിരിച്ചടവു വ്യവസ്ഥകളുമാണ് ഇതിന്റെ സവിശേഷത.

ഏഴു വര്‍ഷം വരെയുള്ള വായ്പകള്‍, വായ്പാ ഇന്‍ഷ്വറന്‍സ്, അധിക വാറണ്ടി, അസസറികള്‍ക്കുള്ള സര്‍വീസ് പദ്ധതി തുടങ്ങിയവയും ഉപഭോക്താക്കള്‍ക്കും നേടാം. ഏകീകൃത പ്രോസസിംഗ് ചാര്‍ജ്, വേഗത്തിലുള്ള അംഗീകാരം, ലളിതമായ നടപടിക്രമങ്ങള്‍ തുടങ്ങിയവയും പുതിയ സംവിധാനത്തിലൂടെ സാധ്യമാകും.

TAGS: Volvo |