ഇന്ത്യ ബൈക്ക് വീക്കിൽ ട്രയംഫിന്റെ പുതിയ മോഡലുകൾ

Posted on: February 25, 2015

Triumph-XRx-big

കൊച്ചി : ട്രയംഫ് മോട്ടോർ സൈക്കിളുകൾ ഇന്ത്യയിലെത്തിയതിന്റെ പ്രഥമ വാർഷികം ഇന്ത്യ ബൈക്ക് വീക്കിനോടനുബന്ധിച്ച് ആഘോഷിച്ചു. ട്രയംഫിന്റെ പുതിയ മോഡലുകളായ ടൈഗർ എക്‌സ് ആർ എക്‌സും, എക്‌സ് സി എക്‌സും ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു.

ഉടനെ ഇന്ത്യൻ വിപണിയിലെത്തുന്ന ഈ പുതിയ മോഡലുകൾ ഇന്ത്യയിലെ സാഹസിക ബൈക്ക് റൈഡിംഗിന് കൂടുതൽ ഉത്തേജകമാകും. ഏതു റോഡും, എത്ര ദൂരവും, ഏതു വെല്ലുവിളിയും പുതിയ ടൈഗർ 800 ശ്രേണിക്ക് ഒരു പ്രശ്‌നമേ അല്ല.

ക്രൂയിസ് കൺട്രോളോടുകൂടിയ റൈഡർ കേന്ദ്രീകൃത സാങ്കേതികവിദ്യ, ട്രാക്ഷൻ കൺട്രോൾ, തികഞ്ഞ സുരക്ഷ, ക്രമീകരിക്കാവുന്ന സീറ്റ് എന്നിവയെല്ലാം ശ്രദ്ധേയമാണ്. ഗോവയിൽ സമാപിച്ച ഇന്ത്യ ബൈക്ക് വീക്കിൽ ഇന്ത്യയിൽ എല്ലായിടത്തുനിന്നുമുള്ള ട്രയംഫ് മോട്ടോർസൈക്കിൾ ഉടമകൾ പങ്കെടുത്ത സെലിബ്രേറ്ററി റൈഡ് ആകർഷകമായിരുന്നു.

രണ്ടു ദിവസമായി നടന്ന 16 കിലോമീറ്റർ റൈഡിൽ ലണ്ടൻ എയ്‌സ് കഫേയിൽ നിന്നുള്ള മാർക്ക് വിൽസ് മോറും ടയംഫ് മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിമൽ സംബ്ലിയും നേതൃത്വം നൽകി.