ട്രയംഫ് റോക്കറ്റ് എക്‌സ് വിപണിയിൽ

Posted on: June 6, 2015

Triumph-RocketX-big

കൊച്ചി : ട്രയംഫ് മോട്ടോർ സൈക്കിൾസ് പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലിമിറ്റഡ് എഡിഷൻ റോക്കറ്റ് എക്‌സ് വിപണിയിൽ ഇറക്കി. 2004 -ൽ അവതരിപ്പിച്ച റോക്കറ്റ് എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

ആസ്വാദ്യകരവും സാഹസികവുമായ മോട്ടോർ സൈക്കിൾ സവാരിക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണ് റോക്കറ്റ് എക്‌സ്. വ്യക്തിഗതമായി നമ്പറിട്ട സൈഡ് പാനലും ബില്ലറ്റ് അലൂമിനിയം റോക്കറ്റ് എക്‌സ് നെയിം പ്ലേറ്റും പുതിയ മോട്ടോർ സൈക്കിളിന് വേറിട്ട വ്യക്തിത്വം നൽകുന്നതായി ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിമൽ സംബ്ലി പറഞ്ഞു.

ഇന്ത്യയിൽ ഇതിനകം 1600 ട്രയംഫ് മോട്ടോർ സൈക്കിളുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. മൂന്ന് സിലിണ്ടറുള്ള 2,294സിസി എൻജിൻ ഷാസിയുമായി ചേർന്നിരിക്കുന്ന റോക്കറ്റ് എക്‌സ് ലോകത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ എൻജിൻ മോട്ടോർസൈക്കിളാണ്. കേവലം 2750 ആർപിഎമിന് 221 എൻഎം ടോർക്കാണ് ഡെലിവറി.

ഏത് ഗിയറിലും അസാധാരണ ആക്‌സിലറേഷനാണ് റോക്കറ്റ് എക്‌സിന്റെ പ്രത്യേകത. വിസ്മയിപ്പിക്കുന്ന നിറങ്ങളാണ് മറ്റൊരു സവിശേഷത. ടാങ്കും മഡ്ഗാഡുകളും പൂർണ്ണമായും പിന്നിലേക്ക് സ്‌ട്രൈപ്ഡ് ആണ്. കസ്റ്റം പെയ്ന്റിനും 2.3 ലിറ്റർ എൻജിനും ഒപ്പം ബ്ലാക്ക് എക്‌സോസ്റ്റ് സിസ്റ്റത്തിന്റെ പ്രവർത്തനം നിസ്തുലമാണ്. ന്യൂഡൽഹി എക്‌സ് ഷോറൂം വില 22,21,200 രൂപയാണ്.