മാരുതി സുസുക്കി അറീനയിൽ വായ്പ, എക്‌സ്‌ചേഞ്ച് മേള

Posted on: October 22, 2020

കൊച്ചി : മാരുതി സുസുക്കിയുടെ അരീന ഷോറൂമുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി വായ്പ, എക്‌സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു. മാരുതി വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവന്‍ പണവും (നൂറു ശതമാനം ഓണ്‍ റോഡ് ഫണ്ടിങ്) വാഹന വായ്പയായി ലഭിക്കും. എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സിഐ., മഹീന്ദ്ര ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രമുഖ വായ്പാ വിതരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് വായ്പ ലഭ്യമാക്കുന്നത്. ഈ ദിവസങ്ങളില്‍ മാരുതി വാഹനം വാങ്ങുന്നവര്‍ക്ക് കണ്‍സ്യൂമര്‍, എക്‌സ്ചേഞ്ച്, കോര്‍പ്പറേറ്റ് തുടങ്ങിയ വിവിധ ഓഫറുകളിലായി 52,000 രൂപ വരെ ആനുകൂല്യവും ലഭിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ മാസശമ്പളക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പലിശ ഇളവും പ്രോസസിങ് ഫീസില്‍ 50 ശതമാനം വരെ ഇളവും അടക്കമുള്ള പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ കാര്‍ മാറ്റി പുതിയത് വാങ്ങുമ്പോള്‍ ഉടനടി തന്നെ മൂല്യനിര്‍ണയം നടത്തി, വിപണിയിലെ ഏറ്റവും മികച്ച വില നല്‍കുമെന്നും മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

 

TAGS: Maruthi Susuki |