മാരുതി സുസുക്കിക്ക് ലാഭം 2,391 കോടി രൂപ

Posted on: January 27, 2023

ന്യൂഡല്‍ഹി : കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ലാഭം 129.7 ശതമാനം വര്‍ധിച്ച് 2,391 കോടി രൂപ. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1041.8കോടി രൂപയായിരുന്നു ലാഭം.

പ്രവര്‍ത്തന വരുമാനം 24.96 ശതമാനം കൂടി 29,057.5 കോടിയിലെത്തി. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും വില്പനയിലുണ്ടായ വളര്‍ച്ചയുമാണ് കമ്പനിക്കു നേട്ടമായത്.

4,65,911 വാഹനങ്ങള്‍ ഇക്കാലയളവില്‍ വിറ്റു; 8.2 ശതമാനം വളര്‍ച്ച. ആഭ്യന്തര വിപണിയിലെ വില്പന 4,03,929 യൂണിറ്റ് ആണ്. 61,982 യൂണിറ്റ് കയറ്റുമതി ചെയ്തു.

 

TAGS: Maruthi Susuki |