മികച്ച വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി

Posted on: October 31, 2022

കൊച്ചി : മാരുതി സുസുക്കി ഇന്ത്യ 2022-23 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കുറഞ്ഞ അറ്റാദായത്തില്‍ 334 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തന പ്രകടനം, വില്പ്പന അളവ്, ടോപ്പ്-ലൈന്‍, ഉയര്‍ന്ന മറ്റ് വരുമാനം എന്നിവയും കമ്പനിയുടെ വരുമാനത്തെ ബാധിച്ചു.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 475.3 കോടി രൂപയില്‍ നിന്ന് 2,061.5 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 46 ശതമാനം ഉയര്‍ന്ന് 29,931 കോടി രൂപയായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മാരുതി സുസുക്കി മൊത്തം 5.17 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. ഇത് ഒരു പാദത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. 36ശതമാനമാണ് ഇതില്‍ വര്‍ധനവുണ്ടായത്. ഈ കണക്കില്‍ 4.54 ലക്ഷം യൂണിറ്റുകളുടെ ആഭ്യന്തര വില്പ്പനയും 63,195 യൂണിറ്റ് കയറ്റുമതിയും ഉള്‍ക്കൊള്ളുന്നു.

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഈ ത്രൈമാസത്തില്‍ ഏകദേശം 35,000 വാഹനങ്ങളുടെ ഉത്പാദനത്തെ ബാധിച്ചതായി കമ്പനി പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ലാഭം 2,046.3 കോടി രൂപയില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21 മടങ്ങ് വര്‍ധിച്ചു.

 

TAGS: Maruthi Susuki |