ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

Posted on: May 13, 2023

മുംബൈ : വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. 2030ഓടെ ഉത്പാദന ശേഷി ഇരട്ടിയാക്കി നാല് ദശലക്ഷം വാഹനങ്ങളാക്കി 5.5 ബില്യണ്‍ ഡോളറിലധികം (45,000 കോടി രൂപ) നിക്ഷേപിക്കും. രണ്ട് പുതിയ പ്ലാന്റുകളിലായി 2,50,000 യൂണിറ്റുകള്‍ വീതം വാര്‍ഷിക ഉത്പാദന ശേഷിയുള്ള എട്ട്അസംബ്ലി ലൈനുകളും മാരുതിസുസുക്കി കമ്മിഷന്‍ ചെയ്യും. നിലവില്‍ പ്രാദേശിക ഉത്പാദനത്തിലാണ് മാരുതി സുസുക്കി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

മാരുതി സുസുക്കി തങ്ങളുടെ വാര്‍ഷിക ഉത്പാദനശേഷി 10 ലക്ഷം യൂണിറ്റായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 12മാസത്തിനുള്ളില്‍ മാരുതി സുസുക്കി അതിന്റെ അനുബന്ധ സ്ഥാപനമായ മിറ്റ്‌സുയി ഒഎസ്‌കെ ലൈന്‍സ്ലിമിറ്റഡ് ഏകദേശം 3,500കോടി രൂപയുടെ നിക്ഷേപം നടത്തി.

ഹരിയാനയിലും ഗുജറാത്തിലും വരാനിരിക്കുന്ന രണ്ട് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കാര്‍ നിര്‍മാതാവി
നെ സഹായിക്കുന്നതിന് ഘട്ടംഘട്ടമായി 350 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് മാരുതി പ്രഖ്യാപിച്ചു.
ഹരിയാനയിലെ സോനിപത്തില്‍സ്ഥിതി ചെയ്യുന്ന ഖാര്‍ഖോഡ് പ്ലാന്റിലൂടെയാണ് മാരുതി സുസു
ക്കി ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത്. ഗുജറാത്തിലെ എസ്എംജി സപ്ലയേഴ്‌സ് പാര്‍ക്കില്‍ മറ്റൊരു
സൗകര്യം കമ്മിഷന്‍ ചെയ്തിട്ടുണ്ട്.

TAGS: Maruthi Susuki |