ജെകെ ടയർ ഇനി ആമസോണിലൂടെ വാങ്ങാം

Posted on: September 17, 2020

കൊച്ചി : റേഡിയൽ ടയർ ടെക്‌നോളജിയിലെ അതികായരായ ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ആമസോണുമായി കൈകോർക്കുന്നു. ജെ.കെ ടയറിന്റെ പ്രീമിയം ശ്രേണിയിലുള്ള എല്ലാ ടയറുകളും ആമസോൺ വഴി ഇനി വീടുകളിലെത്തും.

ഉപഭോക്താക്കളുടെ താത്പര്യത്തിനും സൗകര്യത്തിനുമാണ് ജെ.കെ. ടയർ എന്നും പരിഗണന നൽകിയിട്ടുള്ളതെന്ന് ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ) ശ്രീനിവാസു അല്ലഫൻ പറഞ്ഞു. ഓൺലൈൻ വിപണന രംഗത്ത് വിശ്വാസ്യത നേടിയ ആമസോണുമായുള്ള സഹകരണത്തോടെ ജെകെ ടയറിന്റെ ബ്രാൻഡ് കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള ടയറുകൾ നൽകി വരുന്ന ജെകെ ടയേഴ്‌സ് വിശ്വാസ്യതയുള്ള ബ്രാൻഡായി മാറിക്കഴിഞ്ഞെന്ന് ആമസോൺ ഇന്ത്യ ഡയറക്ടർ (കാറ്റഗറി മാനേജ്‌മെൻറ് ) ശാലിനി പുച്ചലാപ്പള്ളി പറഞ്ഞു. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം ഓട്ടോമോട്ടീവ് മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു

TAGS: JK Tyre |