ജെ. കെ. ടയറിന് ബ്രാൻഡ് ഓഫ് ദ ഇയർ അവാർഡ്

Posted on: October 1, 2015

JK-Tyre-Brand-of-the-year-A

കൊച്ചി : ജെ കെ ടയേഴ്‌സിന്, ബ്രാൻഡ് ഓഫ് ദി ഇയർ അവാർഡ്. വേൾഡ് ബ്രാൻഡിംഗ് ഫോറത്തിന്റെ സമുന്നതമായ അവാർഡിന് ടയർ കാറ്റഗറിയിൽ അർഹമായ ഏക ഇന്ത്യൻ ടയർ കമ്പനിയാണ് ജെ. കെ. ടയർ.

കഠിനാദ്ധ്വാനത്തിനും ഉപഭോക്തൃ പ്രതിബദ്ധതക്കും ഗുണമേന്മയ്ക്കും ജനങ്ങളുടെ വിശ്വാസത്തിനും ലഭിച്ച അവാർഡാണിതെന്ന് ജെ. കെ. ടയേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ പറഞ്ഞു.