ജെകെ റേഞ്ചർ ടയർ വിപണിയിൽ

Posted on: July 29, 2015

JK-Tyre-Ranger-AT30-83203-Bകൊച്ചി : ജെകെ ടയർ മൾട്ടി ടെറേയ്ൻ ടയറുകളായ റേഞ്ചർ വിപണിയിലെത്തിച്ചു. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യമായ എല്ലാ എസ്‌യുവി-കളുടേയും ഡ്രൈവിംഗ് അനുഭൂതി വർധിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്തവയാണ് റേഞ്ചർ.

വാഹനത്തിന്റെ കരുത്തിന്റേയും വലിപ്പത്തിന്റേയും അടിസ്ഥാനത്തിൽ പരമാവധി ഗ്രിപ്പും നിയന്ത്രണവും നൽകുന്ന സുപ്പീരിയർ ഡ്യുവൽ ട്രെഡ് കോംപൗണ്ടാണ് റേഞ്ചറിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ പ്രതലത്തിലും ഉപയോഗിക്കാവുന്ന റേഞ്ചർ എറ്റി, ടാർമാക്കിനുള്ള എച്ച്റ്റി എന്നീ രണ്ട് വേരിയന്റുകളിൽ ലഭിക്കും.

ഓഡി ക്യൂ, ലാൻഡ് റോവർ, ഫ്രീലാൻഡർ, ടൊയോട്ട ഫോർച്യൂണർ, നിസാൻ എക്‌സ്‌ട്രെയ്ൽ, ടെറാനോ, പജീറോ, ഇക്കോ സ്‌പോർട്, ഡസ്റ്റർ എന്നീ വിവിധ എസ്‌യുവികൾക്കുവേണ്ടി പത്തിനം ടയറുകൾ റേഞ്ചർ ശ്രേണിയിലുണ്ടെന്ന് ജെകെ ടയർ ഇന്ത്യ പ്രസിഡന്റ് വിവേക് കമ്ര പറഞ്ഞു.

ആഗോളതലത്തിൽ കാറോട്ട ഡ്രൈവർമാർ പരീക്ഷിച്ചവയാണ് റേഞ്ചർ ശ്രേണി. നനവില്ലാത്ത റോഡിൽ 100 കിലോമീറ്റർ വേഗതയിൽ നിന്ന് പൂജ്യത്തിലെത്താൻ 4 സെക്കൻഡുകൾ മതിയാകും. നനവുള്ള റോഡിൽ 80 കിലോമീറ്ററിൽ നിന്ന് പൂജ്യത്തിലെത്തനും 4 സെക്കൻഡുകൾ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.