അശോക് ലേലാൻഡ് ബഡാ ദോസ്ത് പുറത്തിറക്കി

Posted on: September 15, 2020

കൊച്ചി:  അശോക് ലേലാൻഡ്  ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിൽ ബഡാ ദോസ്ത് പുറത്തിറക്കി. വിശ്വാസ്യതയ്ക്കും മൈലേജിനും സൗകര്യത്തിനും പേരു കേട്ട ദോസ്ത് ബ്രാന്‍ഡിന്റെ ശക്തമായ അടിത്തറയിലാണിത് നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തര എല്‍സിവി വിപണിയിലെ തങ്ങളുടെ നില ഇതിലൂടെ കമ്പനി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. സാങ്കേതിക വിദ്യയിലും ഡ്രൈവറുടെ സൗകര്യങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകളാണ് ബഡാ ദോസ്തിലൂടെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ബിഎസ് 6 എൻജിനുമായി  എത്തുന്ന ബഡാ ദോസ്തിന് ഐ4, ഐ3 എന്നീ രണ്ടു വേരിയന്റുകളാണുള്ളത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച രീതിയില്‍ 1860 കിലോഗ്രാം, 1405 കിലോഗ്രാം എന്നിങ്ങനെയുള്ള പേ ലോഡുകളാണ് ഇരു വേരിയന്റുകള്‍ക്കുമുള്ളത്. തുടക്കത്തില്‍ ഏഴു സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച ബഡാ ദോസ്ത് മൂന്നു മാസത്തിനുള്ളിൽ
രാജ്യ വ്യാപകമായി ലഭ്യമാകും. സാധാരണ രീതിയിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടേയും ബുക്കു ചെയ്യാൻ സാധിക്കും. ഐ3 എല്‍എസ്, എല്‍എക്സ് എന്നിവയ്ക്ക് 7.75 ലക്ഷം രൂപയും 7.95 ലക്ഷം രൂപയും ഐ4 എല്‍എസ്, എല്‍എക്സ് എന്നിവയ്ക്ക് 7.79 ലക്ഷം രൂപയും 7.99 ലക്ഷം രൂപയും വീതമാണ് മുംബൈയിലെ എക്സ് ഷോറൂം വില.