അശോക് ലേലാൻഡ് ആഗോള കോൺഫറൻസിൽ 50 നവീന ഉത്പന്നങ്ങൾ

Posted on: April 20, 2018

കൊച്ചി : അശോക് ലേലാൻഡ് ചെന്നൈയിൽ സംഘടിപ്പിച്ച ആഗോള കോൺഫറൻസ് 2018 ൽ വൈവിധ്യമാർന്ന നവീന ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. ബിഎസ്-4 എൻജിനുള്ള ഇന്റലിജന്റ് എക്‌സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ (ഐഇജിആർ), ഡിജിറ്റൽ മാർക്കറ്റ്‌പ്ലേ്‌സ് തുടങ്ങിയ അമ്പതോളം നവീന ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്.

കഴിഞ്ഞ വർഷം അശോക് ലേലാൻഡിനെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നുവെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ ദാസരി പറഞ്ഞു. ഐഇജിആർ സാങ്കേതികവിദ്യ പോലുള്ള നവീനമായ ഉത്പന്നങ്ങൾ വിപണിയിൽ കമ്പനിയെ വ്യത്യസ്തരാക്കി. മറ്റൊരു നവീന ഉത്പന്നമാണ് ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസ്. 2017 ഓഗസ്റ്റിലാണ് പുറത്തിറക്കിയത്. കൂടുതൽ കൂടുതൽ വാഹന ഉടമകൾ ഈ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവഴി ഡിജിറ്റൽ ടെക്‌നോളജിയുടെ ഗുണഫലങ്ങൾ കൂടുതലായി അനുഭവിക്കുകയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

നവീന ഉത്പന്നങ്ങൾ ഈ ആഗോള കോൺഫറൻസ് പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുന്നതു ആപ് കി ജീത് ഹമാരി ജീത് എന്ന ബ്രാൻഡ് ദർശനത്തെ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോകുവാൻ അശോക് ലേലാൻഡിന് കഴിഞ്ഞു. എംഐടി ആർ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്, 41 ടി ബിൽറ്റ് ട്രക്ക് തുടങ്ങിയ ഉത്പന്നങ്ങൾ ഈ വർഷം വളർച്ച നേടുവാൻ സഹായിച്ചുവെന്നും വിനോദ് കെ ദാസരി കൂട്ടിച്ചേർത്തു.

TAGS: Ashok Leyland |