ഹോണ്ട ജാസ് പുതിയ മോഡല്‍ വിപണിയില്‍

Posted on: August 28, 2020

ന്യൂഡല്‍ഹി : ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രീമിയം ഹാച്ച്ബാക്കായ ഹോണ്ട ജാസിന്റെ പരിഷ്‌കരിച്ച മോഡല്‍ പുറത്തിറക്കി. v,vx, എന്നിവയ്ക്കു പുറമേ ഫ്‌ളാഗ്ഷിപ് ZX വേരിയന്റുമുണ്ട്. 1.2 ലീറ്റര്‍ ഐ-വിടെക് ബിഎസ് 6 പെട്രോള്‍ എന്‍ജിനിലാണ് ‘ന്യൂജാസ്’ എത്തിയിട്ടുള്ളത്. പുതിയ ഫീച്ചറുകളുടെ നീണ്ടനിര തന്നെയുണ്ട്. വണ്‍ ടച്ച് ഇലക്ടിക് സണ്‍റൂഫ് ആണ് ഏറ്റവും ആകര്‍ഷകം.

പ്രീമിയം സ്‌റ്റൈല്‍, സ്‌പോര്‍ട്ടി എക്സ്റ്റീരിയര്‍, അഡ്വാന്‍സ്ഡ് എല്‍ഇഡി പാക്കേജ്, മികച്ച കാബിന്‍ സ്‌പേസ്, അത്യാധുനിക സുരക്ഷാഫീച്ചറുകള്‍ തുടങ്ങിയവ പുതിയ ജാസിനെ സെഗ്മെന്റിലെ വേറിട്ട വാഹനമാക്കുന്നതായി കമ്പനി പ്രസിഡന്റും സിഇഒയുമായ ഗാക്കു നകനിഷി പറഞ്ഞു.

ഹൈ ഗ്ലാസ് ബ്ലാക്ക് ഗ്രില്‍, പുതിയ ഡിസൈനിലുള്ള ബംപറുകള്‍, ഡിജിപാഡ് 2.0 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും സവിശേഷതകളാണ്. മാനുവല്‍, 7 സ്പീഡ് സിവിടി (കണ്ടിന്യൂവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍) പതിപ്പുകളുണ്ട്. 5 നിറങ്ങളില്‍ ലഭ്യം. ഓണ്‍ലൈന്‍ വഴിയും ബുക്‌ചെയ്യാം.

മാനുവല്‍ വേരിയന്റിന് 7.49 ലക്ഷം രൂപ മുതലും സിവിടി ഓട്ടമാറ്റിക് വേരിയന്റിന് 8.49 ലക്ഷം രൂപ മുതലുമാണു ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

 

TAGS: Honda Jazz |