ബെലേനോയ്ക്ക് 21,000 ബുക്കിംഗ്

Posted on: November 13, 2015

Maruti-Suzuki-Baleno-Big

ന്യൂഡൽഹി : മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബെലേനോയ്ക്ക് വിപണിയിൽ ലോഞ്ച് ചെയ്ത് 15 ദിവസത്തിനുള്ളിൽ 21,000 ബുക്കിംഗുകൾ ലഭിച്ചു. ഒക്‌ടോബർ 26 ന് ലോഞ്ച് ചെയ്ത ബെലേനോ 5 ദിവസത്തിനുള്ളിൽ 4,229 യൂണിറ്റുകൾ വില്പന നടത്തിയതായി മാരുതി സുസുക്കി അവകാശപ്പെട്ടു.

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ മാർക്കറ്റ് ലീഡറായ ഹ്യുണ്ടായ് ഐ 20 ഒക് ടോബറിൽ 11,019 കാറുകൾ വിറ്റഴിച്ചു. ഹോണ്ട ജാസ് 4,496 കാറുകളാണ് വില്പന നടത്തിയത്. വിപണിയിൽ നിന്നുള്ള അത്ഭുതപൂർവമായ ഡിമാൻഡ് കണക്കിലെടുത്താൽ ഈ മാസം വില്പനയിൽ ഐ 20 യെ മറികടക്കാനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.