പുതിയ ജാസിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു

Posted on: August 21, 2020

കൊച്ചി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സിന്റെ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’ 2020 മോഡല്‍ ഉടന്‍ നിരത്തിലെത്തും. വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫോടു കൂടിയെത്തുന്ന വാഹനത്തിന്റെ പ്രീ ബുക്കിംഗ് ഹോണ്ട ആരംഭിച്ചു.

രാജ്യത്തെമ്പാടുമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. ഡീലര്‍ഷിപ്പുകളില്‍ നേരിട്ടെത്തി ബുക്ക് ചെയ്യുമ്പോള്‍ 21,000 രൂപയും ഓണ്‍ലൈനായി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ 5,000 രൂപയുമാണ് ടോക്കണ്‍ തുക.

1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനില്‍ എത്തുന്ന ബി.എസ്.-6 ജാസ്, മാനുവല്‍, സി.വി.ടി. ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്.

TAGS: Honda Jazz |