കിയ സോണറ്റ് ഓഗസ്റ്റ് ഏഴിന് ലോഞ്ച് ചെയ്യും

Posted on: August 1, 2020

ന്യൂഡൽഹി : കിയ മോട്ടോഴ്‌സിന്റെ പുതിയ കോംപാക്ട് എസ് യു വി – സോണറ്റ്  ഓഗസ്റ്റ് ഏഴിന് വിപണിയിൽ അവതരിപ്പിക്കും. കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിൻ, ഡാഷ്ബോർഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകൾ അടങ്ങിയ സ്‌റ്റൈലായ കൺസോൾ സെന്റർ തുടങ്ങിയ സവിശേഷതകളുണ്ട്. മനസിൽ ചെറുപ്പവും കണക്റ്റഡുമായിട്ടുള്ള ഉപഭോക്താക്കളെ മുന്നിൽ കണ്ട് യുവത്വവും ആഡംഭരവും നിറഞ്ഞതാണ് സോണറ്റ്

ഡ്രൈവർക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന സോണറ്റിന്റെ അകം ആധുനികവും ഊർജ്ജസ്വലവുമാണ്. ഡ്രൈവർക്ക് ചലനാത്മകത പകരുന്നു. ഉയർന്ന നിലവാരത്തിലുള്ള സാമഗ്രികൾ ഉപയോഗിച്ചുള്ള ഡാഷ്ബോർഡ് ഉടമയ്ക്ക് സവിശേഷമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും വെയ്ക്കാനുള്ള രണ്ട് ലേയർ ട്രേ ഉൾപ്പടെയാണിത്. ഹൈ-ടെക്ക് ഡിജിറ്റൽ ഡിസ്പ്ലേയാണ് കേന്ദ്ര ബിന്ദു. ഈ വിഭാഗത്തിൽ ആദ്യമായി 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീൻ, യുവിഒ കണക്റ്റഡായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷൻ സിസ്റ്റം തുടങ്ങിയവയുമുണ്ട്.

സ്റ്റീയറിങ് വീലിൽ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങൾ സോണറ്റ് നൽകുന്നു. വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷൻ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്ബോർഡിലെ എയർ വെന്റുകൾ മെറ്റാലിക്, ഡയമണ്ട് പാറ്റേണിൽ സ്‌റ്റൈലായി രൂപകൽപ്പന ചെയ്തിരിക്കുന്നു. വേറിട്ടുള്ള നിൽക്കുന്ന രൂപകൽപ്പനയാണ് കിയയുടെ ഡിഎൻഎ. സോണറ്റിന്റെ രൂപകൽപ്പനയിൽ ബ്രാൻഡിന്റെ സിഗ്നേച്ചർ സവിശേഷതകളായ ഐക്കണിക് ടൈഗർ നോസ് ഗ്രിൽ, ത്രിമാന സ്റ്റെപ്പ്വെൽ ഗ്രിൽ മെഷ് എന്നിവ ചേർന്ന് ഇന്ത്യൻ ആർക്കിട്ടെക്ച്ചറിന്റെ പ്രചോദനം ഉൾകൊണ്ട് ശക്തമായ കാഴ്ച്ചാ വിരുന്നൊരുക്കുന്നു. വേറിട്ടു നിൽക്കുന്ന എൽഇഡി ഹെഡ്ലാമ്പുകൾ സോണറ്റിന് രൂപകൽപ്പനയിലെ വന്യത എന്ന ആശയത്തിന്റെ പ്രചോദനം നൽകുന്നു.

സൗകര്യത്തിനും നിയന്ത്രണത്തിനും ബാലൻസ് നൽകുന്ന ഇന്റലിജന്റ്-മാനുവൽ ട്രാൻസ്മിഷനും (ഐഎംടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ച് പെഡൽ ഇല്ലെങ്കിലും ഗിയർ ലിവർ ഉണ്ടെന്നത് ഐഎംടിയെ നൂതനമാക്കുന്നു. ഡ്രൈവർമാർക്ക് ക്ലെച്ച് പെഡൽ അമർത്താതെ തന്നെ മാനുവൽ ഷിഫ്റ്ററിലൂടെ ഗിയർ മാറ്റികൊണ്ടിരിക്കാം. തിരക്കേറിയ സമയത്തെ ഡ്രൈവിംഗ് സങ്കീർണതകൾ ഇതിലൂടെ ഒഴിവാക്കാം. ക്ലച്ച് ഉപയോഗിക്കാത്തതിനാൽ ഉയർന്ന ഇന്ധന ക്ഷമതയും നൽകും.സുരക്ഷയാണ് എല്ലാ കിയ മോട്ടോഴ്സ് വാഹനങ്ങളുടെയും മുഖമുദ്ര. സോണറ്റിലും ആറു എയർബാഗുകൾ ഉൾപ്പടെ ഒട്ടേറെ സുരക്ഷാ ഫീച്ചറുകളുണ്ട്.

എസ് യു വി വിഭാഗത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കിയ മോട്ടോഴ്സ് ഈ വിഭാഗത്തിൽ ഒട്ടേറെ പുതുമകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വലിയ വാഹനങ്ങളിൽ മാത്രം കാണപ്പെടുന്ന ഫീച്ചറുകളുമായി ശക്തമായ കോംപാക്റ്റ് എസ് യു വി യായ കിയ സോണറ്റിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കിയ മോട്ടോഴ്സ് കോർപറേഷൻ ആഗോള ഡിസൈൻ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ കരീം ഹബീബ് പറഞ്ഞു.

സവിശേഷമായ സ്പോർട്ടി മനോഭാവവും ആത്മവിശ്വാസമുള്ള നിലപാടും ചലനാത്മക രൂപവും ഉപയോഗിച്ചാണ് എസ് യു വി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്ത്യയിലുടനീളം കണ്ടെത്തിയ മഹത്തായ സാംസ്‌കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈനർമാർ വിശദാംശങ്ങളും നിറങ്ങളും വസ്തുക്കളും തെരഞ്ഞെടുക്കുന്നത്. കിയ സോണറ്റിന്റെ ശ്രദ്ധേയമായ സ്വഭാവം യുവജനങ്ങൾക്കും അഭിലാഷങ്ങളുള്ള കണക്റ്റഡായിട്ടുള്ള ഉപഭോക്താക്കൾക്കും വലിയ ആകർഷണം നൽകുമെന്ന് വിശ്വസിക്കുന്നുവെന്നും അദേഹം കൂട്ടിചേർത്തു.

TAGS: Kia Motors | Kia Sonet |