കിയ സോണറ്റ് വിപണിയിൽ ; വില 6.71 ലക്ഷം മുതൽ

Posted on: September 19, 2020

കൊച്ചി : കിയ മോട്ടോഴ്സിന്റെ നാല് മീറ്ററിൽ താഴെ നീളമുള്ള എസ് യു വി സോണറ്റ് വിപണിയിൽ. ആറു വേരിയന്റുകളിലായി പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും സോണറ്റിന്റെ വരവ്. സോണറ്റിന്റെ വില 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്.

കാറിലെ 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. ഈ എൻജിൻ 83 ബിഎച്ച്പി വരെ കരുത്ത് നൽകും. ഒരു ലീറ്റർ, ടർബോ പെട്രോൾ എൻജിനാവട്ടെ 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കും. ക്ലച്ച് രഹിത മാനുവൽ ട്രാൻസ്മിഷനായ, ആറു സ്പീഡ് ഐ എംടി ഗീയർബോക്സിനു പുറമെ ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭിക്കും.

ഡീസൽ വിഭാഗത്തിൽ 1.5 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിനാണു സോണറ്റിനു കരുത്തു പകരുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷനെങ്കിൽ 100 ബി എച്ച് പി കരുത്തും 240 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എന്നാൽ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാവുന്നതോടെ ഇതേ എൻജിന് 115 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കും നൽകും. കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഡീസൽ എൻജിനു കൂട്ടായി ഓട്ടമാറ്റിക് ഗീയർബോക്സ് എത്തുന്നത് ഇതാദ്യമായിട്ടാണെന്ന സവിശേഷതയുമുണ്ട്.

പുതിയ 57 ഫീച്ചറുകളുള്ള യുവോ കണക്ടഡ് സിസ്റ്റം. ആപ്പിൾ കാർപ്ലേയ്/ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, 7 സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റം, എൽഇഡി സൗണ്ട് മൂഡ് ലാമ്പുകൾ, വയർലെസ്സ് ഫോൺ ചാർജിങ് ട്രേ, പാർക്കിംഗ് സെൻസറുകൾ, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, ധാരാളം ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സൺറൂഫ് എന്നിവയാണ് പ്രസക്തമായ ഫീച്ചറുകൾ.

ടെക് ലൈനും ജി ടി ലൈനും. ഇരു വിഭാഗത്തിലുമായി ആകെ ആറു വകഭേദങ്ങളാണു കിയ അണിനിരത്തുക. ടെക് ലൈനിൽ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെപ്ലസ്, എച്ച്ടിഎക്സ്, എച്ച്ടിഎക്സ്പ്ലസ് വകഭേദങ്ങളുള്ളപ്പോൾ ജിടി ലൈനിൽ മുന്തിയ പതിപ്പായ ജിടി എക്സ്പ്ലസ് മാത്രമാണുണ്ടാവുക. എച്ച്ടിഇ 1.2 പെട്രോൾ മാന്വൽ – 6.71 ലക്ഷം, എച്ച്ടികെ 1.2 പെട്രോൾ മാന്വൽ – 7.59 ലക്ഷം, എച്ച്ടികെ+ 1.2 പെട്രോൾ മാന്വൽ – 8.45 ലക്ഷം, എച്ച്ടികെ+ 1.0 പെട്രോൾ ഐഎംടി – 9.49 ലക്ഷം, എച്ച്ടികെ+ 1.0 പെട്രോൾ ഡിസിടി – 10.49 ലക്ഷം, എച്ച്ടിഎക്സ്1.0 പെട്രോൾ ഐഎംടി – 9.99 ലക്ഷം, എച്ച്ടിഎക്സ്+ 1.0 പെട്രോൾ ഐഎംടി – 11.65 ലക്ഷം, ജിടിഎക്‌സ്+ 1.0 പെട്രോൾ ഐഎംടി – 11.99 ലക്ഷം, എച്ച്ടിഇ 1.5 ഡീസൽ മാന്വൽ – 8.05 ലക്ഷം, എച്ച്ടികെ 1.5 ഡീസൽ മാന്വൽ – 8.99 ലക്ഷം, എച്ച്ടികെ+ 1.5 ഡീസൽ മാന്വൽ – 9.49 ലക്ഷം, എച്ച്ടികെ+ 1.5 ഡീസൽ ഓട്ടോമാറ്റിക് – 10.39 ലക്ഷം, എച്ച്ടിഎക്‌സ് 1.5 ഡീസൽ മാന്വൽ – 9.99 ലക്ഷം, എച്ച്ടിഎക്‌സ്+ 1.5 ഡീസൽ മാന്വൽ – 11.65 ലക്ഷം, ജിടിഎക്‌സ്+ 1.5 ഡീസൽ മാന്വൽ – 11.99 ലക്ഷം.

ക്ലിയർ വൈറ്റ്, ഗ്ലേസിയർ വൈറ്റ്, പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, ഒറോറ ബ്ലാക്ക് പേൾ, ഇന്റലിജൻസി ബ്ലൂ, ബീജ് ഗോൾഡ് എന്നീ എട്ട് മോണോടോൺ നിറങ്ങളിൽ കിയ സോണറ്റ് ലഭിക്കും.

ലോകത്തിനു വേണ്ടി ഇന്ത്യയിൽ നിർമിച്ചതാണ് പുതിയ സോണറ്റ് എന്ന് കിയാ മോട്ടോഴ്സ് എംഡിയും സിഇഒയുമായ കൂഖിയൂൻ ഷിം പറഞ്ഞു. ലോകോത്തരവും വൈകാരികവുമായ രൂപകൽപ്പന സോണറ്റിനെ വ്യത്യസ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോംപാക്ട് എസ് യു വി മേഖലയിൽ സോണറ്റ് പുതിയൊരു ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Kia Sonet |